keralaKerala NewsLatest News

കണ്ണാടി എച്ച് എസ്സ് എസ്സിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് നടപടിയെടുത്തു. ആരോപണ വിധേയയായ അധ്യാപിക ആശയെയും കൂടാതെ സ്കൂളിലെ പ്രധാന അധ്യാപിക ലിസിയെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥി ആത്മഹത്യയെ തുടർന്ന് സ്കൂളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നടപടിയെടുത്തത്.

പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. സ്കൂൾ വിട്ട് വന്ന ഉടൻ വിദ്യാർത്ഥി യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു.

പിന്നീട്, അർജുൻ പഠിക്കുന്ന കണ്ണാടി ഹൈയർ സെക്കൻഡറി സ്കൂളിലെ ആശക് അധ്യാപികക്കെതിരെ കുടുംബവും മറ്റു വിദ്യാർത്ഥികളും ഗുരുതര പരാതി ഉന്നയിച്ചു. കുടുംബം ആരോപിക്കുന്നത്, ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച സന്ദേശങ്ങളെ തുടർന്ന് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന്, ജയിലിൽ ഇടുമെന്നും ഭീഷണിപ്പെടുത്തിയെന്ന്. കൂടാതെ ഒന്നരവർഷം ജയിലിൽ കിടത്തുമെന്ന് അധ്യാപിക പറഞ്ഞെന്നും, ഇതിനെ തുടർന്ന് കുഴൽമന്ദം പൊലീസിൽ പരാതിപെടുത്തുമെന്ന് കുടുംബം അറിയിച്ചു.

Tag: Student commits suicide at Kannadi HSS; Class teacher and headmistress suspended

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button