entertainmentLatest NewsShe

നടി അർച്ചന കവി വിവാഹിതയായി; ആശംസകൾ നേർന്ന് ആരാധകർ

നടി അർച്ചന കവി വിവാഹിതയായി. വരൻ റിക്ക് വർഗീസ് ആണ്. അവതാരക ധന്യ വർമ്മ ആണ് അർച്ചനയുടെ വിവാഹം കഴിഞ്ഞ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോയും ധന്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. തുടർന്ന്, സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ അർച്ചനയ്ക്കും റിക്കിനും ആശംസകൾ നേർന്നു.

നേരത്തെ തന്നെ, താൻ പങ്കാളിയെ കണ്ടെത്തിയെന്ന് അർച്ചന സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. “എറ്റവും മോശം അവസ്ഥയിലും ഏറ്റവും ശരിയായ വ്യക്തിയെ ഞാൻ തെരഞ്ഞെടുത്തു. എല്ലാവർക്കും അതിനു കഴിയട്ടെ” എന്നാണ് അർച്ചന പറയുന്നത്.

മുമ്പ് 2016-ൽ കോമഡി നടൻ അബീഷ് മാത്യുയുമായി വിവാഹിതയായിരുന്ന അർച്ചനയും ഭർത്താവും 2021-ൽ വേർപെട്ടിരുന്നു. വിവാഹ മോചനം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് അർച്ചന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അർച്ചന ചുരുങ്ങിയ കാലത്ത് തന്നെ ജനശ്രദ്ധ നേടിയെങ്കിലും പിന്നീട് സിനിമകളിൽ നിന്നും ഇടവേള എടുത്തിരുന്നു. പത്ത് വർഷത്തിന് ശേഷം ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരികെ വരികയാണ്. ഇടക്കാലത്ത് ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.

Tag: Actress Archana Kavi gets married; fans wish her well

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button