keralaKerala NewsLatest News

ഡൽഹിയിലെ എംപിമാരുടെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം; വ്യാപക നാശ നഷ്ടം

ഡൽഹിയിലെ എംപിമാരുടെ അപ്പാർട്ട്‌മെന്റ് സമുച്ചയമായ ബ്രഹ്മപുത്ര ബ്ലോക്കിൽ തീപിടിത്തം. ഉച്ചയ്ക്ക് 12.30ഓടെയാണ് തീ പടർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അപ്പാർട്ട്‌മെന്റിന്റെ രണ്ട് നിലകളിൽ തീ പടർന്ന് വ്യാപക നാശം സംഭവിച്ചു.

അപ്പാർട്ട്‌മെന്റിന്റെ താഴത്തെ ഭാഗത്ത് ഉപയോഗശൂന്യമായി കെട്ടിക്കിടന്ന ഫർണിച്ചറുകളിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. പുക കനത്തതിനെത്തുടർന്ന് തീപിടിത്ത വിവരം പുറത്തറിഞ്ഞതോടെ ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

ജെ.ബി. മേത്തർ എംപിയുടെ സ്റ്റാഫ് അംഗങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒന്നാമത്തെ ഫ്‌ളാറ്റ് പൂർണമായും നശിച്ചതായും വിലയിരുത്തൽ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കുന്ന സമയമായതിനാൽ അതുമൂലമായിരിക്കാമെന്ന സംശയവും അധികൃതർ ഉന്നയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു.

Tag: Fire breaks out at MPs’ apartment in Delhi; extensive damage reported

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button