ശബരിമല സ്വർണക്കൊള്ള; സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരത്തിന് ബിജെപി

ശബരിമല സ്വർണക്കൊള്ളവിവാദവുമായി ബന്ധപ്പെട്ട്, സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരത്തിന് തയ്യാറെടുക്കുകയാണ് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാനതലത്തിലെ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് എത്തും.
ശബരിമല സമരം കോണഗ്രസ് ഹൈജാക്ക് ചെയ്തെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തിൽ ഉയർന്ന വിമർശനത്തിനുശേഷമാണ് സമര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. സ്വർണ മോഷണ വിവാദം വൈകി ഏറ്റെടുക്കുന്നതിൽ ബിജെപിക്കുള്ളിൽ നിരാശാവസ്ഥയുണ്ടായിരുന്നു.
പാർട്ടി നേതാക്കളുടെ അഭിപ്രായത്തിൽ, ശില്പശാലകൾ, ടാർഗറ്റുകൾ, പിരിവുകൾ മാത്രം മതിയല്ല; സമര മാർഗത്തിലും നേതൃത്വം പ്രാധാന്യമുള്ളതാണ്. അതിനാൽ സമര പ്രവർത്തനങ്ങൾ മുൻപന്തിയിലേക്ക് കൊണ്ടു പോകേണ്ടതുണ്ടെന്നും, രാഷ്ട്രീയത്തിന് പരിചയമില്ലാത്ത നേതൃത്വമാണ് സമരം പിന്നോട്ട് പോയതായി പൊതുസമൂഹം വിലയിരുത്തുമെന്നാണ് നിരീക്ഷണം. കോൺഗ്രസ് ആദ്യം സമരം പ്രഖ്യാപിച്ചതാണ് പാർട്ടിക്ക് തിരിച്ചടിയായി, അതിനാൽ സോഷ്യൽ മീഡിയയിലൂടെ വിശ്വാസികൾക്ക് മറുപടി പറയേണ്ടി വന്നു എന്നുമാണ് നേതാക്കളുടെ വിമർശനം.
Tag: Sabarimala gold loot: BJP to protest day and night in front of the secretariat