international newsLatest NewsWorld

ബാങ്കോക്കിൽ തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടി ഭീതി പരത്തിയ ഇന്ത്യക്കാരന്‍ പിടിയിൽ

ബാങ്കോക്കിലെ തിരക്കേറിയ സിയാം സ്‌ക്വയറില്‍ തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ചൂണ്ടി ഭീതി പരത്തിയ ഇന്ത്യക്കാരന്‍ പൊലീസ് പിടിയിലായി. പിടിയിലായത് 41 കാരനായ സാഹില്‍ റാം തദാനിയാണ്. ഇയാള്‍ ലഹരിക്കടിമയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവം തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നടന്നത്. പാത്തു വാന്‍ ജില്ലയിലെ സിയാം സ്‌ക്വയറില്‍ പൊതുസ്ഥലത്ത് എത്തിയ ഇയാള്‍ തോക്കിനെപ്പോലുള്ള ലൈറ്റര്‍ ചൂണ്ടി ഭീഷണിയും അസഭ്യപറച്ചിലും നടത്തിയതോടെ പ്രദേശത്ത് വലിയ ഭീതിയാണ് പരന്നത്.

വാർത്ത ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ദൃശ്യങ്ങളിൽ സാഹിൽ ആളുകളോട് ഉച്ചത്തിൽ നിലവിളിക്കുകയും, തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റർ നേരെ ചൂണ്ടുകയും ചെയ്യുന്നത് വ്യക്തമായി കാണാം.

Tag: Indian arrested for spreading terror in Bangkok by brandishing a gun-shaped lighter

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button