എം.ശിവശങ്കറിൽ എൻ ഐ എ പിടിമുറുക്കുന്നു, തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും.

വിവാദമായ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫിസിൽ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിൽ എത്തിച്ചാണ് ചോദ്യം ചെയ്ത്. പ്രാഥമികമായ ചോദ്യം ചെയ്യലാണ് വ്യാഴാഴ്ച നടന്നത്. മൊഴികളിലെ വൈരുധ്യം തീർക്കാൻ വിശദമായ ചോദ്യം ചെയ്യൽ ആണ് ഇനി ഉണ്ടാവുക.
സ്വര്‍ണക്കടത്തിലെ കൂടുതല്‍ പ്രതികളുമായി ശിവശങ്കറിന് അടുപ്പമുണ്ടോയെന്നതിന്റെ തെളിവുകള്‍ ശേഖരിക്കാനായാണ് എന്‍ഐഎ ശ്രമിച്ചു വരുന്നത്. ഇത് സംബന്ധിച്ച്, സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ മൊഴികളും, ശിവശങ്കറിന്റെ മൊഴിയും തമ്മിൽ ചേർച്ചക്കുറവുണ്ട്. പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് പ്രഥമിക ചോദ്യംചെയ്യലിൽ ഉണ്ടായത്. കേസിലെ മുഖ്യപ്രതികളായ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും ഒരു സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകിയത്. സ്വപ്ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം.