‘ബീഫ് ഇഷ്ടമാണ്, പക്ഷെ പൊറാട്ട വേണ്ട കപ്പയാകാം’; പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി ബിന്ദു അമ്മിണി

ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകി കൊണ്ടാണെന്ന യുഡിഎഫ് എംപി എൻ.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി ബിന്ദു അമ്മിണി. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണി പ്രതികരിച്ചത്. “ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്’ എന്നായിരുന്നു കുറിപ്പ്,” എന്നായിരുന്നു ബിന്ദുവിന്റെ പരിഹാസരൂപത്തിലുള്ള കുറിപ്പ്.
രഹന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെ ചിലരെയാണ് പാലായിലെ ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ച്, അവർക്കായി ബീഫും പൊറോട്ടയും വാങ്ങി നൽകി, അതിലൂടെ വിശ്വാസത്തെ അവഹേളിച്ചെന്നും തുടർന്ന് പൊലീസ് വാനിൽ രഹസ്യമായി പമ്പയിലേക്ക് എത്തിച്ച് മലകയറാൻ സഹായിച്ചെന്നും പ്രേമചന്ദ്രൻ ആരോപിച്ചിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും സംസ്ഥാന സർക്കാരുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കള്ളക്കടത്ത് വിഷയത്തിൽ യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് എൻ.കെ. പ്രേമചന്ദ്രൻ ഈ പരാമർശം നടത്തിയത്. അതിനോടുള്ള പ്രതികരണമായിട്ടാണ് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ തന്റെ കുരുക്കെഴുത്തിലൂടെ പ്രേമചന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ചത്.
Tag: Bindu Ammini responds to Premachandran’s allegations