കൂട്ടാറിൽ ഒഴുക്കിൽപ്പെട്ട ട്രാവലർ ഒൻപത് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു

ശനിയാഴ്ച ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ഒഴുക്കിൽപ്പെട്ട ട്രാവലർ ഒൻപത് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. കൂട്ടാർ കേളൻതറ സ്വദേശിയായ ബി. റെജിമോന്റെ ഭാര്യ അബിജിതയുടെ പേരിലുള്ള വാഹനമാണ് പുഴയിൽ വീണത്. പാലത്തിൽ നിന്ന് പുഴയിലേക്ക് തെന്നി വീണ ട്രാവലർ, വീണിടത്തുനിന്ന് ഏകദേശം 300 മീറ്റർ അകലെയായിരുന്നു പിന്നീട് കണ്ടെത്തിയത്.
വാഹനം വീണ്ടും ഒഴുക്കിൽപ്പെടാതിരിക്കാൻ വടം കെട്ടി ഉറപ്പിച്ചു. ഞായറാഴ്ച രാവിലെ സുമേഷ്, കെ.എസ്. രതീഷ്, സുധീഷ് എന്നിവർ ചേർന്ന് കുത്തൊഴുക്കുള്ള പുഴയിലേക്ക് ഇറങ്ങി വാഹനം വടം കെട്ടിനിറുത്തുകയായിരുന്നു. തുടർന്ന് ട്രാക്ടറിന്റെ സഹായത്തോടെ കല്ലുകൾ നിറഞ്ഞ പ്രദേശത്തുനിന്ന് വാഹനത്തെ കരയിലേക്ക് വലിച്ചെടുത്തു. ദീർഘനേരം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ട്രാവലർ പുഴയിൽ നിന്ന് കുത്തുകയറ്റമുള്ള റോഡിലേക്ക് സുരക്ഷിതമായി എത്തിച്ചത്.
Tag: Traveler adrift in Kootar brought to shore after more than nine hours of effort