indiaLatest NewsNationalNews

തന്റെ സഹോദരിയുമായി പ്രണയത്തിലായതിനു ശേഷം ബന്ധം അവസാനിപ്പിച്ച് മറ്റൊരാളുമായി അടുപ്പത്തിലായ ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറച്ചു മാറ്റി യുവതി

തന്റെ സഹോദരിയുമായി പ്രണയത്തിലായതിനു ശേഷം ബന്ധം അവസാനിപ്പിച്ച് മറ്റൊരാളുമായി അടുപ്പത്തിലായ ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറച്ചു മാറ്റി യുവതി. യുപിയിലെ പ്രയാ​ഗ് രാജ് ജില്ലയിയായിരുന്നു സംഭവം. മൗഐമ പ്രദേശത്തെ മാൽഖൻപൂർ സ്വദേശിയായ 20 കാരൻ ഉമേഷിന്റെ ജനനേന്ദ്രിയമാണ് മുറിച്ചുമാറ്റിയത്. സംഭവത്തിൽ ഇയാളുടെ സഹോദരഭാര്യ മഞ്ജുവിനെയാണ് കസ്റ്റഡിയിലെടുത്തു.

സംഭവം ഒക്ടോബർ 16-നാണ് ഉണ്ടായത്. രാത്രിയിൽ ഉറങ്ങിക്കിടന്ന ഉമേഷിന്റെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം അജ്ഞാത ആക്രമണമെന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ പിന്നിൽ കുടുംബപരമായ പ്രശ്നങ്ങളും പ്രണയബന്ധത്തിലെ തർക്കവുമാണെന്ന് വ്യക്തമായത്. ഉമേഷ് സഹോദരന്റെ ഭാര്യ മഞ്ജുവിന്റെ ഇളയ സഹോദരിയുമായി പ്രണയത്തിലായിരുന്നു, ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും കുടുംബങ്ങൾ എതിർത്തു. പിന്നീട് ഉമേഷ് ബന്ധത്തിൽ നിന്ന് പിന്മാറി മറ്റൊരു പെൺകുട്ടിയോട് അടുപ്പം പുലർത്തിയതോടെ മഞ്ജുവിന്റെ സഹോദരി വിഷാദത്തിലേക്ക് വഴുതി. സഹോദരിയുടെ ഈ അവസ്ഥയ്ക്കു കാരണക്കാരനായി കണ്ട ഉമേഷിനോട് മഞ്ജുവിന് ദ്വേഷമുണ്ടായി.

സംഭവം നടന്ന രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം മഞ്ജു അടുക്കളയിൽ നിന്നെടുത്ത കത്തിയുമായി ഉമേഷിന്റെ മുറിയിലേക്കെത്തി. ഉറങ്ങിക്കിടന്ന ഉമേഷിനെ കുത്തുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തുവെന്നാണ് അന്വേഷണ റിപ്പോർട്ട്. ഉമേഷിന്റെ നിലവിളി കേട്ട് വീട്ടുകാർ എത്തുന്നതിനിടെ മഞ്ജു ഓടി രക്ഷപ്പെട്ടു.

ആദ്യഘട്ടത്തിൽ സൂചനകൾ ഒന്നും ലഭിക്കാതിരുന്നെങ്കിലും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോൾ മഞ്ജുവിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പോലീസ് ശ്രദ്ധയിൽപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മഞ്ജു ഒളിവിൽ പോയി. “മഞ്ജുവാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. സഹോദരിയുടെ പ്രണയം തള്ളിയതിൽ അവൾ രോഷാകുലയായിരുന്നു,” എന്ന് എസിപി വിവേക് കുമാർ യാദവ് വ്യക്തമാക്കി.

ഉമേഷിനെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. അപകടനില തരണം ചെയ്തെങ്കിലും പൂർണമായ സുഖം പ്രാപിക്കാൻ ഏഴോ എട്ടോ മാസം വരെ വേണ്ടിവരുമെന്ന് ഡോക്ടർ ഗിരീഷ് മിശ്ര അറിയിച്ചു.

Tag: Woman cuts off her brother-in-law’s genitals after he fell in love with her sister, ended the relationship and became intimate with someone else

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button