keralaKerala NewsLatest News

25 വർഷത്തിനുശേഷം തമിഴ്നാട്ടിലെ ഹൊസൂരിൽ കേരളത്തിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നു

25 വർഷത്തിനുശേഷം തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും ആരംഭിക്കുന്നു. പ്രാരംഭഘട്ടമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും കണ്ണൂർവരെ സർവീസ് നടത്തും. ഒക്ടോബർ 24-നാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

സർവീസിന് മികച്ച പ്രതികരണം ലഭിക്കുകയാണെങ്കിൽ തൃശ്ശൂർ, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും തുടർഘട്ടങ്ങളിൽ സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾക്ക് ഹൊസൂർ നഗരത്തിന് പുറത്തുള്ള ഫ്ലൈഓവറിന് സമീപം സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

സമീപകാലത്ത് ഹൊസൂരിൽ നടന്ന ഡിവൈഎഫ്‌ഐ തമിഴ്നാട് സംസ്ഥാന സമ്മേളനത്തിനായി എത്തിയ എ.എ. റഹീം എംപിക്ക് മലയാളികൾ യാത്രാദുരിതങ്ങൾ വിവരിച്ചതിനെത്തുടർന്നാണ് വിഷയം പരിഗണനയിലെത്തിയത്. തുടർന്ന് എംപിയും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ. പ്രമോജ് ശങ്കറും തമ്മിലുള്ള ചർച്ചയിലാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.

Tag; KSRTC service to Kerala starts from Hosur, Tamil Nadu after 25 years

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button