keralaKerala NewsLatest NewsLocal News
മദ്യപാനത്തിനിടെ തർക്കം; ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി

മദ്യപാനത്തിനിടെ സഹോദരന്മാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി.
എറണാകുളം ചോറ്റാനിക്കരയിലായിരുന്നു സംഭവം. ജ്യേഷ്ഠനായ മാണിക്യൻ അനുജൻ മണികണ്ഠനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശികളായ ഇരുവരും ചോറ്റാനിക്കര അമ്പാടിമല ചേപ്പുറത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിലേക്കും പിന്നീട് അക്രമത്തിലേക്കും നീങ്ങുകയായിരുന്നു. 25 ശതമാനം പൊള്ളലേറ്റ മണികണ്ഠന്റെ നില നിലവിൽ സ്ഥിരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tag: Argument over drinking; Elder brother pours petrol on younger brother and sets him on fire