സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; നാളെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അറബിക്കടലിൽ ഉയർന്ന മർദ്ദത്തിലാണ് കേരള തീരത്തിന് സമീപം ചക്രവാത ചുഴി രൂപപ്പെട്ടിരിക്കുന്നത്. ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നും സാധ്യതയുണ്ട്. അറബിക്കടൽ ന്യൂനമർദ്ദത്തിൽ നിന്നു കേരള തീരത്തിനോട് അടുത്ത് തത്വരീതിയിൽ, തെക്ക് കിഴക്കൻ അറബിക്കടലിലൂടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് ന്യൂനമർദ്ദ പാതയും നിലനിൽക്കുകയാണ്.
ചൊവ്വാഴ്ച യെല്ലോ അലേർട്ട് ലഭിക്കുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ബുധനാഴ്ച യെല്ലോ അലേർട്ട്: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
വ്യാഴാഴ്ച യെല്ലോ അലേർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർകോട്.
Tag: Low pressure area intensifies in the state; Yellow alert in 12 districts tomorrow