indiaKerala NewsNationalNews

മഹാരാഷ്ട്രയിൽ വൃദ്ധ ദമ്പതികളെ പുലി കടിച്ചുകൊന്നു; മൃതദേഹങ്ങൾ പാതി ഭക്ഷിച്ച നിലയിൽ

മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വൃദ്ധ ദമ്പതികളെ പുലി ആക്രമിച്ചു കൊന്നു. 75 വയസ്സുകാരനായ നിനോ കാങ്ക്, ഭാര്യ 70 വയസ്സുകാരിയായ രുക്മിണിഭായ് കാങ്ക് എന്നിവരാണ് കഡ്‌വി ഡാമിന് സമീപം കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആടുകളെ വളർത്തി ഉപജീവനം നടത്തിയിരുന്ന ദമ്പതികൾ, കഡ്‌വി അണക്കെട്ടിന് സമീപം പുല്ലുമേഞ്ഞ ഒരു ഷെഡിലായിരുന്നു താമസിച്ചിരുന്നത്. ഉറങ്ങിക്കിടക്കുമ്പോഴാണ് പുലി ഇവരെ ആക്രമിച്ചത്.

ദമ്പതികളെ പുലി വലിച്ചിഴച്ച് ഷെഡിന് പുറത്തേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. മൃതദേഹങ്ങൾ പാതി ഭക്ഷിച്ച ശേഷം പുലി അടുത്തുള്ള കാട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ഗ്രാമവാസികളാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മൽക്കപ്പൂർ റൂറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tag: Elderly couple mauled to death by tiger in Maharashtra; bodies found half-eaten

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button