entertainmentLatest NewsWorld

‘ഹാൽ’ സിനിമ വിവാദം: വിധി പറയുന്നതിന് മുമ്പ് ചിത്രം കാണാൻ കേരള ഹൈക്കോടതി

‘ഹാൽ’ സിനിമയുടെ സെൻസർ വിവാദവുമായി ബന്ധപ്പെട്ട് വിധി പറയുന്നതിന് മുമ്പ് ചിത്രം കാണാൻ കേരള ഹൈക്കോടതി തീരുമാനിച്ചു. ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജസ്റ്റിസ് വി. ജി. അരുൺ സിനിമ കാണും. കേസിൽ കക്ഷി ചേർന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധിയും സെൻസർ ബോർഡിന്റെ പ്രതിനിധികളും കാക്കനാടുള്ള സ്റ്റുഡിയോയിൽ വെച്ച് സിനിമ കാണാൻ എത്തുമെന്നും കോടതി അറിയിച്ചു. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

‘ഹാൽ’ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിലെ ‘ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് പ്രധാനമായും നിർദ്ദേശിച്ചത്. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെയാണ് നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചത്.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഈ ചിത്രം ഷെയിൻ നിഗം നായകനാകുന്ന ബിഗ് ബഡ്ജറ്റ് പ്രോജക്റ്റാണ്. സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ‘ഹാൽ’ സെപ്റ്റംബർ 12-ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ പ്രശ്നങ്ങൾ കാരണം മാറ്റിവെക്കുകയായിരുന്നു. ഇതൊരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന.

Tag: ‘Haal’ movie controversy: Kerala High Court asks to watch the film before passing verdict

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button