സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം നിയന്ത്രണാതീതം; രണ്ട് ദിവസത്തിനിടെ രണ്ട് മരണം, ആരോഗ്യവകുപ്പിന്റെ പഠനം എങ്ങുമെത്തിയില്ല

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയായ 78 വയസുകാരനാണ് ഏറ്റവും ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. ഇതോടെ തലസ്ഥാന ജില്ലയിൽ രണ്ട് ദിവസത്തിനിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന ഈ രോഗം കേരളത്തിൽ ഇപ്പോൾ ദിവസവും രണ്ടും മൂന്നും പേർക്ക് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ്. കഴിഞ്ഞ വർഷം ആകെ 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ, ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ മാത്രം 41 പേർക്കാണ് രോഗം ബാധിച്ചത്, അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകളാണ് ഒരൊറ്റ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Tag: Amebic encephalitis is out of control in the state; two deaths in two days, health department’s study has come to nothing