keralaKerala NewsLatest News

പൊല്യൂഷൻ സർട്ടിഫിക്കേറ്റ് ഇല്ല; എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് എംവിഡി

കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിച്ചെടുത്ത എയർ ഹോണുകൾ തകർക്കാൻ ഉപയോഗിച്ച റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) നോട്ടീസ് അയച്ചു. വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് (പുക പരിശോധനാ സർട്ടിഫിക്കറ്റ്) ഇല്ലാത്തതിനാണ് നോട്ടീസ് നൽകിയത്.

എയർ ഹോൺ നശിപ്പിച്ച നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെയാണ് എംവിഡിയുടെ ഈ നീക്കം. ‘ശബ്ദമലിനീകരണം തടയാൻ വായു മലിനീകരണം ആകാമെന്ന’ പരിഹാസ പോസ്റ്റായിരുന്നു ചാമക്കാലയുടേത്. ഏഴ് ദിവസത്തിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് റോഡ് റോളർ ഉടമയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

പിടിച്ചെടുത്ത എയർ ഹോണുകൾക്ക് പിഴ ഈടാക്കിയതിന് പുറമെയാണ് റോഡ് റോളർ കയറ്റി നശിപ്പിച്ചത്. ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാറിന്റെ നിർദ്ദേശാനുസരണമായിരുന്നു ഈ നടപടി. ജില്ലയിൽ നിന്ന് പിടികൂടിയ 500-ഓളം എയർ ഹോണുകൾ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം കമ്മട്ടിപ്പാടത്ത് റോഡിൽ നിരത്തി മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തിൽ ഘടിപ്പിച്ച റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. എയർ ഹോൺ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tag: No pollution certificate; MVD sends notice to road roller that smashed air horns

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button