സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. അതിശക്തമഴ സാധ്യതയ്ക്ക് പിന്നാലെ ഇടുക്കി, പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. നാല് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനത്തത്. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
tag: It will continue to rain in the state for five more days.