Latest NewsNews
മുതിർന്ന ശാസ്ത്രജ്ഞൻ ഏക്നാഥ് ചിറ്റ്നിസ് അന്തരിച്ചു

മുംബൈ: മുതിർന്ന ശാസ്ത്രജ്ഞൻ ഏക്നാഥ് ചിറ്റ്നിസ് അന്തരിച്ചു. നൂറ് വയസ്സായിരുന്നു. ഇന്ന് രാവിലെ പൂനയിലാണ് അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പ്രതിഭയാണ് ഏക്നാഥ് ചിറ്റ്നിസ്. ഐഎസ്ആർഒയുടെ ആദ്യ ശാസ്ത്രജ്ഞരിൽ ഒരാളാണ് ഇദ്ദേഹം. തുമ്പ വിക്ഷേപണ കേന്ദ്രത്തിന് അനുയോജ്യമെന്ന് കണ്ടത്തിയത് ചിറ്റ്നിസായിരുന്നു. ഇൻകോസ്പാറിന്റെ മെമ്പർ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇൻകോസ്പാറാണ് പിന്നീട് ഐഎസ്ആർഒ ആയി മാറിയത്. ഇൻസാറ്റ് ഉപഗ്രഹ പദ്ധതി യാഥാർത്ഥ്യമായതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
tag; Senior scientist Eknath Chitnis passed away



