keralaKerala NewsLatest News

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് അബദ്ധത്തിൽ വിഴുങ്ങിയതിനെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ചു. തൃശൂർ എരുമപ്പെട്ടി ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹലാണ് മരിച്ചത്.

കളിക്കുന്നതിനിടെയാണ് കുട്ടി കുപ്പിയുടെ അടപ്പ് വിഴുങ്ങിയത്. ഉടൻതന്നെ കുഴഞ്ഞുവീണ ഷഹലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി കുപ്പിയുടെ അടപ്പ് വിഴുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

Tag: Four-year-old boy dies after swallowing bottle cap while playing

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button