Uncategorized

പേരാമ്പ്ര സംഘർഷം; സി ഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി റദ്ദാക്കിയത് സർക്കാർ, നോട്ടീസ് പുറത്ത്

എം.പി. ഷാഫി പറമ്പിൽ ആരോപണം ഉന്നയിച്ച സി.ഐ. അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സിറ്റി പോലീസ് കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് പുറത്തായി. എന്നാൽ, ഈ നോട്ടീസ് സർക്കാർ റദ്ദാക്കുകയും അഭിലാഷിനെ സർവീസിൽ തിരിച്ചെടുക്കുകയുമായിരുന്നു. ഗുണ്ടാബന്ധം ആരോപിച്ചാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചത്.

പേരാമ്പ്ര സംഘർഷത്തിനിടെ തന്നെ മർദ്ദിച്ചത് ക്രിമിനൽ പശ്ചാത്തലമുള്ളതും സേനയിൽ നിന്ന് പിരിച്ചുവിട്ടതുമായ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഷാഫി പറമ്പിൽ എം.പി. വെളിപ്പെടുത്തിയിരുന്നു. നിലവിൽ വടകര കൺട്രോൾ റൂം ഇൻസ്പെക്ടറായ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചതെന്നാണ് ദൃശ്യങ്ങൾ സഹിതം ഷാഫി ആരോപിച്ചത്. ക്രിമിനൽ ബന്ധങ്ങളും ലൈംഗികാതിക്രമക്കേസ് അന്വേഷണത്തിലെ വീഴ്ചയും കണക്കിലെടുത്ത് 2023 ജനുവരിയിൽ സർവീസിൽ നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥനാണ് അഭിലാഷ് എന്നും, ഇയാൾ രാഷ്ട്രീയ സംരക്ഷണയിലാണ് തിരിച്ചെത്തിയതെന്നും തിരുവനന്തപുരത്തെ സി.പി.എം. ഓഫീസുകളിലെ നിത്യസന്ദർശകനാണെന്നും ഷാഫി ആരോപിച്ചു.

എന്നാൽ, തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തിരുന്നതെന്ന് അഭിലാഷ് ഡേവിഡ് വിശദീകരിച്ചു. ഷാഫിയെ മർദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സി.പി.എം. പശ്ചാത്തലമുണ്ടെന്ന ആരോപണം അഭിലാഷ് നിഷേധിച്ചില്ല.

Tag: Perambra clash; Government cancels action to dismiss CI Abhilash David; Notice issued

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button