കേരളത്തിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ ഉടനില്ല.

കേരളത്തിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ ഉടനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലെ ബഹുഭൂരി പക്ഷ അഭിപ്രായത്തോട് യോജിപ്പാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് സമ്പൂര്‍ണ അടച്ചിടൽ വേണ്ടെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്ധര്‍ക്ക് രണ്ട് അഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഉടൻ ലോക്ക് ഡൗൺ നടപ്പാക്കണമെന്നും നിലവിലുള്ള ക്ലസ്റ്റര്‍ ലോക്ക് ഡൗൺ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരണമെന്നും രണ്ട് അഭിപ്രായമുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളും സര്‍വകകക്ഷിയോഗത്തിൽ അവതരിപ്പിച്ചെന്നും എന്നാൽ നിലവിലുള്ള നടപടികള്‍ തന്നെ കൂടുതൽ ശക്തമായി തുടരണമെന്നാണ് കൂടുതൽ പേരും ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗത്തിൻ്റെ തീരുമാനം അംഗീകരിച്ച് നിലവിലെ സ്ഥിതി തുടരുമെന്നും ഭാവിയിൽ ആവശ്യമെങ്കിൽ കംപ്ലീറ്റ് ലോക്ക് ഡൗണിനെപ്പറ്റി ആലോചിച്ചുമെന്നും മുഖ്യമന്ത്രി പറഞ്ഞു.