CovidDeathKerala NewsLatest NewsLocal News
പാലക്കാടും കാസർകോടും കോവിഡ് മരണം.

കേരളത്തിൽ രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. പാലക്കാട് കാസർകോട് ജില്ലകളിലാണ് മരണം നടന്നത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപ് നാട്ടിലെത്തിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40), കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന, കാസർകോട് ജില്ലയിലെ പടക്കാട് സ്വദേശിനി നബീസ (63), എന്നിവരാണ് മരണപ്പെട്ടത്.