ഉണ്ണികൃഷ്ണന് പോറ്റി ബംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി എസ്ഐടി; വീടിനുള്ളിൽ നിന്നും ആഭരണങ്ങളും രേഖകളും പിടിച്ചെടുത്തു

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന് പോറ്റി ബംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഫ്ലാറ്റുകളും ഭൂമിയും സ്വന്തമാക്കിയതിന്റെയും അതിന്റെ രേഖകള്‍ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റി, തന്റെ പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെ പേരിലും പല ഫ്ലാറ്റുകളും ഭൂമിയും വാങ്ങിയിരുന്നുവെന്ന് കണ്ടെത്തി. കൂടാതെ പലിശ ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തി.
ബംഗളൂരുവിലെ വീട്ടില്‍ നടന്ന പരിശോധന രാവിലെ ആരംഭിച്ച് രാത്രിവരെ നീണ്ടു. പരിശോധനയിൽ വീടിനുള്ളിൽ നിന്നും ആഭരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
ബംഗളൂരുവിനു പുറമെ, സ്വര്‍ണപാളികളിൽ അറ്റകുറ്റപ്പണി നടത്തിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലും എസ്ഐടി പരിശോധന നടത്തി. ഇവിടെ സ്വര്‍ണപാളികളിൽ നിന്നുള്ള സ്വര്‍ണം വേര്‍തിരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നും 176 ഗ്രാം സ്വർണാഭരണങ്ങളും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ, 400 ഗ്രാം സ്വർണം കരണാടകയിലെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്വർണം, ഉണ്ണികൃഷ്ണന് പോറ്റി ദ്വാരപാലക ശിൽപങ്ങളിൽ നിന്നു കവർന്നതായി കരുതുന്ന സ്വർണം, ജ്വല്ലറി ഉടമ ഗോവർധന വിൽപ്പനക്കായി നൽകിയ സ്വർണം എന്നതിന് അടിസ്ഥാനമായി കണ്ടെത്തിയതാണെന്ന് എസ്ഐടി അറിയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി ഈ വലിയ ഭൂമി ഇടപാടുകൾ എങ്ങനെ നടത്തിയെന്ന്, സമ്പത്ത് എവിടെ നിന്നാണ് ലഭിച്ചതെന്നും വിശദമായി അന്വേഷിക്കുകയാണ്. ശനിയാഴ്ച രാത്രി വൈകിയും, ബെംഗളൂർ, ചെന്നൈ, ബെല്ലാരി എന്നിവിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പോറ്റിയുമായി തെളിവെടുപ്പ് നടത്തി. പരിശോധനയും തെളിവെടുപ്പും ഇനിയും തുടരുമെന്ന് എസ്ഐടി സൂചിപ്പിച്ചു.
Tag: SIT says Unnikrishnan Potti made land deals worth crores in Bengaluru; Jewelry and documents seized from house



