CrimeGulfKerala NewsLatest NewsLocal NewsNews

നയതന്ത്ര ചാനൽ വഴി ഓരോ തവണ സ്വർണ്ണം വരുമ്പോൾ അറ്റാഷെ തവണ ഒന്നിന് 1000 ഡോളർ വീതം വാങ്ങി.

യു എ ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിന് എല്ലാ സഹായങ്ങളും ചെയ്തു തന്നിരുന്ന അറ്റാഷെ ഓരോ തവണ സ്വർണ്ണം എത്തുമ്പോഴും തവണ ഒന്നിന് 1000 ഡോളർ വീതം വാങ്ങിയി രുന്നതായും, നയതന്ത്ര ചാനൽ വഴി വന്ന സ്വർണം പിടിക്കപ്പെട്ടതോടെ തങ്ങളെ കൈയ്യൊഴിഞ്ഞെന്നും,സ്വപ്‌നയുടെ മൊഴി.


നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്നാണ് സ്വപ്‌നയുടെ മൊഴിയിൽ പറയുന്നത്. കഴിയുമെങ്കിൽ അറ്റാഷെയെ പിടികൂടാനും സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി നൽകിയ മൊഴിയിൽ ആവശ്യപ്പെടുന്നുണ്ട്. അറ്റാഷെയിലേക്ക് കേസിന്റെ ഗതി മാറ്റാനും, അറ്റാഷെയെ പ്രതിയാക്കാൻ നിർബന്ധിതമാകും വിധം സ്വപ്ന നൽകിയിരിക്കുന്ന മൊഴി അന്വേഷണ ഉദ്യോഗസ്ഥർ പൂർണ്ണമായും വിശ്വസിക്കുന്നില്ല. ഇത് പ്രതികളടങ്ങിയ കള്ളക്കടത്ത് സംഘത്തിന്റെ ഗൂഡാലോചനയുടെ ഭ്യാഗമാണോ ഇതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഓരോ തവണ സ്വർണം കടത്തുമ്പോഴും 1000 ഡോളർ വീതം അറ്റാഷെയ്ക്ക് നൽകുമായിരുന്നു. സ്വർണക്കടത്ത് പ്രശ്‌നമായപ്പോൾ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നുമാണ് സ്വപ്‌നയുടെ മൊഴിയിൽ പറയുന്നത്. വൈകാരികമായുള്ള മൊഴി നൽകലിൽ കഴിയുമെങ്കിൽ അറ്റാഷൈ പിടികൂടാനും സ്വപ്‌ന അന്വേഷണ സംഘത്തിനോട് പറഞ്ഞു. സ്വർണം പിടികൂടിയ ദിവസം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ട് തന്നെയാണ് താൻ മെയിൽ അയച്ചപ്പോൾ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർക്കും അതിന്റെ കോപ്പികൾ വച്ചതെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ അടക്കമുള്ളവർക്ക് ഇത് അറിയാമായിരുന്നു എന്ന് സരിത്ത് മൊഴി നൽകിയിരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button