പി.എം. ശ്രീ നിർണായക യോഗം ഇന്ന് ആലപ്പുഴയിൽ നടക്കാനിരിക്കെ, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന്

ആലപ്പുഴയിൽ സിപിഐയുടെ നിർണായക യോഗം നടക്കാനിരിക്കെ, പി.എം. ശ്രീ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാനായി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് ചേരും. പാർട്ടി ജനറൽ സെക്രട്ടറി എം. എ. ബേബിയും യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, സംസ്ഥാന സെക്രട്ടേറിയറ്റിൽ പോലും ചര്‍ച്ച നടത്താതെയാണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്നതാണ് പുറത്തുവരുന്ന വിവരം.
അതേസമയം, പദ്ധതിയിൽ നിന്ന് പിന്‍മാറുക മാത്രമേ പരിഗണനയിലുണ്ടാവൂ, ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ. ഇതുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനം എടുക്കാൻ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്ന് രാവിലെ പത്ത് മണിക്ക് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം ചേരും. മുന്നണിയെ ഇരുട്ടിൽ നിര്‍ത്തി ഒപ്പിട്ട നടപടിയ്ക്ക് മറുപടിയായി, സിപിഐ മന്ത്രിമാർ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യവും ഇപ്പോൾ പരിഗണനയിലാണ്.
ഗൾഫ് പര്യടനത്തിൽ ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മടങ്ങിയെത്തിയിട്ടുണ്ട്. സംഭവവികാസങ്ങൾ നിയന്ത്രണാതീതമാകാതിരിക്കാനായി അവസാന നിമിഷം മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് സിപിഐ പ്രതീക്ഷിക്കുന്നു.
Tag: While PM Shri’s crucial meeting is scheduled to be held in Alappuzha today, CPM’s state secretariat meeting is also scheduled today.



