BusinessKerala NewsLatest NewsLocal NewsNews
കേരളത്തിൽ സ്വർണ വില വീണ്ടും മേലേക്ക്, റെക്കോർഡുകൾ തകർത്ത് 38,120 രൂപയിലെത്തി.

കേരളത്തിൽ സ്വർണ വില വീണ്ടും മേലേക്ക്. റെക്കോർഡുകൾ തകർത്ത് ഒരു പവന്റെ വില 38,120 രൂപയിലെത്തി. 240 രൂപയാണ് ശനിയാഴ്ച പവന് വർധിച്ചത്. 2020 ൽ മാത്രം 30 ശതമാനം വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. വെള്ളിയാഴ്ച 37,880 രൂപയായിരുന്നു സ്വർണത്തിന്‍റെ വില. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യമാണ് സ്വർണ വില കൂടാൻ പ്രധാന കാരണമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ്.