കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞപകടം; ഒരാൾ മരിച്ചു

കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞപകടം. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു (45)യാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ചീങ്കല്ലയിലെ പള്ളിക്ക് സമീപത്താണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. സംഭവം പുലർച്ചെ രണ്ട് മണിയോടെയാണ് ഉണ്ടായത്.
ബസിലുണ്ടായിരുന്നവർ എല്ലാം കണ്ണൂർ ഇരിട്ടി പ്രദേശവാസികളായിരുന്നു. പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത് മൂലമാണ് അപകടം. ബസിൽ മൊത്തം 49 പേർ ഉണ്ടായിരുന്നുവെന്നും, ഇതിൽ 18 ഓളം പേർക്ക് പരിക്കേറ്റതായും അറിയിക്കുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Tag: Tourist bus overturns on Kuruvilangad MC Road; one dead



