News

കോട്ടയത്ത് ലോക്ക്ഡൌണ്‍ നിർദേശങ്ങൾ കാറ്റിൽ പറത്തി നഴ്സുമാരുടെ അഭിമുഖം.

കോട്ടയത്ത് ലോക്ക്ഡൌണ്‍ നിർദേശങ്ങൾ കാറ്റിൽ പറത്തി നഴ്സുമാരുടെ അഭിമുഖം നടത്തി. കോട്ടയം ജില്ലാ ആശുപത്രിയായ കോവിഡ് ആശുപത്രിയിലാണ് സംഭവം നടന്നത്. ആയിരത്തിലധികം നഴ്സുമാരാണ് സാമൂഹിക അകലം പോലും പാലിക്കാതെ ഇന്റർവ്യൂവിനായി എത്തിയത്. കോട്ടയത്തെ കോവിഡ് സ്പെഷ്യല്‍ ആശുപത്രിയാണ് ജില്ലാ ആശുപത്രിയിൽ, ആശുപത്രി വികസന സമിതിയാണ് 21 താൽക്കാലിക നഴ്സുമാർക്കായി അഭിമുഖം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിലും അധികം പേര്‍ എത്തിയത് പ്രശ്നമായി എന്നാണ്ആ ശുപത്രി അധികൃതര്‍ പറയുന്നത്. പത്രത്തില്‍ പരസ്യം നല്‍കുമ്ബോള്‍ ഇത്രയധികം ആളുകള്‍ എത്തുമെന്ന് കരുതിയില്ലെന്ന് വികസന സമിതി അംഗങ്ങള്‍ പറയുന്നത്. സംഭവം അറിഞ്ഞ കളക്ടർ വിഷയത്തിൽ തുടർന്ന് ഇടപെടുകയായിരുന്നു. ഇന്‍റര്‍വ്യു നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവായി. ഇതോടെ ഇന്‍റര്‍വ്യു നിര്‍ത്തിവെച്ചതായി തുടർന്ന് ഡിഎംഒ അറിയിച്ചു.ഓണ്‍ലൈനായി പരീക്ഷ നടത്തി, തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്‍റര്‍വ്യൂന് വിളിക്കാനാണ് തുടർന്ന് തീരുമാനിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button