നിർത്താതെ കണ്ടോളു…! വാച്ച് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം, ഇങ്ങനെ ഉപയോഗിക്കാം…

ഇന്‍സ്റ്റഗ്രാമില്‍ രസകരമായൊരു റീല്‍സ് കണ്ടുകൊണ്ടിരിക്കുമ്പോഴാകും പേജ് റിഫ്രഷ് ആയി ആ വീഡിയോ അപ്രത്യക്ഷമാകുന്നത്. പലർക്കും ഇതൊരു പതിവ് അനുഭവമായിരിക്കും! ആ കണ്ടന്റ് പിന്നീട് തിരഞ്ഞ് പിടിച്ച് അക്കൗണ്ടിൽ പോയി കണ്ടുപിടിച്ച് വീണ്ടും കാണുക എന്നത് വലിയ പാടാണ്.
എന്നാല്‍, ആ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം ഇപ്പോള്‍. ഒരിക്കല്‍ നിങ്ങള്‍ കണ്ട റീല്‍സ് വീണ്ടും കാണാന്‍ സഹായിക്കുന്ന വാച്ച് ഹിസ്റ്ററി ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം ആഡ് ചെയ്തരിക്കുന്നത്. ഉപഭോക്താക്കള്‍ ഏറെ ആവശ്യപ്പെട്ടിരുന്ന ഫീച്ചര്‍ ആയിരുന്നു ഇത്. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചര്‍ ഫോണുകളിലെത്തും.
ഇന്‍സ്റ്റഗ്രാം വാച്ച് ഹിസ്റ്ററി ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം
ഇന്‍സ്റ്റഗ്രാം സെറ്റിങ്സ് തുറക്കുക, ഇതിനായി മുകളില്‍ വലത് ഭാഗത്തുള്ള ത്രീലൈന്‍ ബട്ടനില്‍ ടാപ്പ് ചെയ്യുക
Your Activity തിരഞ്ഞെടുക്കാം.
അതില്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ How to use instagram എന്ന സെക്ഷനിലായി Watch History എന്ന ഓപ്ഷന് കാണാം
ഇത് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ ഇതുവരെ കണ്ട റീല്‍സുകളെല്ലാം അതില്‍ കാണാം.
ഇഷ്ടാനുസരണം സോര്‍ട്ട് ചെയ്യാം
വാച്ച് ഹിസ്റ്ററിയില്‍ റീല്‍സ് വീഡിയോകള്‍ തീയ്യതി, സമയക്രമം, ഓതര്‍ (ക്രിയേറ്റര്‍) എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണാനാവും.
Tag: Instagram introduces Watch History feature, here’s how to use it



