വില താഴേക്ക് കൂപ്പുകുത്തി ; സ്വര്‍ണവില പവന് 90,000ന് താഴെ
പവന് ഇന്ന് 89,800 രൂപയാണ് വില

ഒരാഴ്ചകാലമായി സ്വർണ വില താഴേക്ക്കൂ പ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് 600 രൂപ കുറഞ്ഞതോടെ സ്വര്‍ണവില പവന് 90,000 രൂപയില്‍ താഴെയായി. പവന് ഇന്ന് 89,800 രൂപയാണ് വില. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയാകുകയും ചെയ്തു. 18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ കുറഞ്ഞ് 9,280 രൂപയായിട്ടുണ്ട്. 14 കാരറ്റ് സ്വർണവില ഗ്രാമിന് 7,195 രൂപയാണ്. 9 കാരറ്റിനു വില 4,650 രൂപയുംഇതോടെ രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 6,680 രൂപയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ കുറഞ്ഞതാകട്ടെ 7,560 രൂപയും. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. ഒക്ടോബര്‍ 21 നായിരുന്നു സ്വര്‍ണ വില ഈ മാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന് വില. അതേസമയം, ഒക്ടോബര്‍ മൂന്നിനായിരുന്നു വില ഏറ്റവും കുറവ്; 86,560 രൂപ. ഒക്ടോബര്‍ 8 ന് 90,000 കടന്ന സ്വര്‍ണവില രണ്ട് ദിവസത്തിന് ശേഷം 89680 എത്തിയെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും 90,000 കടന്നു. പിന്നീട് ഇന്നുവരെ വില 90,000 ന് മുകളിലായിരുന്നു. ഗ്രാമിന് 75 രൂപ 11,225 രൂപ.
tag: Prices have plummeted; the price of gold has fallen below 90,000 per tola.



