keralaKerala NewsLatest News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണത്തിൽ നിർണായക ഘട്ടത്തിലേക്ക് അന്വേഷണം നീങ്ങുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. നാളെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് ഈ നീക്കം. കസ്റ്റഡി നീട്ടാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഇരുവരെയും ചേർത്ത് തെളിവെടുപ്പ് നടത്താനായിരുന്നു എസ്ഐടി 29ന് മുമ്പ് തന്നെ മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ മുരാരി ബാബു രണ്ടാം പ്രതിയാണ്. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയ കേസിൽ ആറാം പ്രതിയുമാണ് അദ്ദേഹം. തട്ടിപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നതാണ് എസ്ഐടിയുടെ കണ്ടെത്തൽ.

സ്വർണപ്പാളികളിലെ സ്വർണം ഉരുക്കിയത് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവുമാണെന്ന് ദേവസ്വം വിജിലൻസ് നേരത്തേ കണ്ടെത്തിയിരുന്നു.

അതേസമയം, ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ബെള്ളാരിയിൽ നിന്ന് പിടിച്ചെടുത്ത 608 ഗ്രാം സ്വർണം റാന്നി കോടതിയിൽ ഹാജരാക്കി. 100 ഗ്രാമ് വീതമുള്ള അഞ്ച് സ്വർണക്കട്ടികളും 74 ഗ്രാമ് ഭാരമുള്ള ഒരു സ്വർണക്കട്ടിയും നാണയങ്ങളുമാണ് സമർപ്പിച്ചത്. തൂക്കം പരിശോധിച്ചതിനു ശേഷം സ്വർണം കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി നിർദ്ദേശിച്ചു. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം ബെಳ್ಳാരിയിലെ ഗോവർദ്ധന് വിറ്റതാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സ്വർണം പിടിച്ചെടുത്തത്. എന്നാൽ, പിടിച്ചെടുത്തത് ദ്വാരപാലക ശില്പങ്ങളിൽ നിന്നുള്ളതാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Tag: Sabarimala gold theft; Unnikrishnan Potty and Murari Babu will be questioned together

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button