indiaLatest NewsNationalNewsUncategorized

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്; സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നതടക്കമുള്ള പ്രധാന വിഷയങ്ങൾ ചർച്ചയാകും

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന് പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കും. പുതിയ കമ്മിറ്റി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യയോഗമാണിത്. വിജയിയുടെ സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നതടക്കമുള്ള പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെടും. കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തി ടിവികെ കമ്മിറ്റിയെ വിപുലീകരിച്ചതായും അറിയിക്കുന്നു.

പാർട്ടിയിലെ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നതായി ഉയർന്ന വിമർശനങ്ങൾക്കിടെ, ഇനി മുതൽ ടിവികെയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂട്ടായ്മയായി തീരുമാനിക്കണമെന്ന നിർദേശം വിജയ് നൽകിയിട്ടുണ്ട്.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ വിജയ് വീണ്ടും രാഷ്ട്രീയമായി സജീവമാകുകയാണ്. കരൂർ അപകടത്തിന് ശേഷം ചെന്നൈയിലെ പനയൂരിലെ പാർട്ടി ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി തുടരുകയായിരുന്ന വിജയ്, കനത്ത മഴയിൽ നെൽകൃഷി നശിച്ചതിനെതിരെ ഡിഎംകെ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.

കർഷകരെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി പുറത്തിറക്കിയ രണ്ട് പേജുള്ള പ്രസ്താവനയിൽ വിജയ് പറഞ്ഞു. സർക്കാർ സത്യസന്ധമായി കർഷകരുടെ ക്ഷേമം ആഗ്രഹിച്ചിരുന്നുവെങ്കിൽ ഉൽപ്പന്നങ്ങൾ ഉടൻ സംരക്ഷിച്ച് ഉപജീവന മാർഗങ്ങൾ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. എം.കെ. സ്റ്റാലിൻ നേതൃത്വത്തിലുള്ള സർക്കാർ ദരിദ്രരുടെയും കർഷകരുടെയും വേദനകളോട് പൂർണ്ണമായ അവഗണനയും അനാസ്ഥയും കാണിക്കുന്നുവെന്നും വിജയ് കുറ്റപ്പെടുത്തി. മഴയിൽ നെൽമണികൾ മുളച്ച് നശിച്ചതുപോലെ, കർഷക വിരുദ്ധമായ ഡിഎംകെ ഭരണത്തിനെതിരെ ജനങ്ങളുടെ മനസ്സുകളിൽ രോഷത്തിന്റെ വിത്തുകൾ മുളയ്ക്കുകയാണെന്നും വിജയ് പ്രസ്താവനയിൽ വ്യക്തമാക്കി.

Tag: TVK crucial executive meeting today; key issues including resumption of state tour to be discussed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button