keralaKerala NewsLatest News

പിഎം ശ്രീ ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിന് കത്ത് നൽകും; സിപിഐയുടെ നിലപാടിനു വഴങ്ങി സിപിഎം

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംബന്ധിച്ച് പിൻമാറ്റം പരിഗണിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന് കത്ത് അയക്കാനുള്ള നീക്കം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആരംഭിച്ചു. കേന്ദ്രത്തിന് കത്തയയ്ക്കാനുള്ള തീരുമാനം സിപിഐയുടെ മുന്നിൽ സമവായമായി വയ്ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. വിഷയം അന്തിമമായി നിശ്ചയിക്കുന്നതിനായി മുന്നണി യോഗം ഉടൻ വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കരാറിലെ ധാരണാപത്രം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കത്തായിരിക്കും സംസ്ഥാന സർക്കാർ നൽകുക. തുടർന്ന് കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രത്തിനായിരിക്കും. സിപിഐ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ചിരിക്കെ സിപിഎമ്മിന്റെ ഈ പുനർചിന്ത രാഷ്ട്രീയമായി പ്രധാന്യമർഹിക്കുന്നു.
ഇതിനിടെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി എം.എ. ബേബി ഫോൺ വഴി സംസാരിച്ചു. സംസ്ഥാനതല ചർച്ചകൾക്ക് പിന്നാലെയായിരുന്നു ഈ സംവാദം. വിഷയത്തിൽ ധാരണയുണ്ടാകുമെന്ന് ദേശീയ നേതാക്കൾ സൂചിപ്പിച്ചു. കത്ത് അയച്ച് സർക്കാർ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ വഴങ്ങുമെന്ന സൂചനകളും പുറത്തുവന്നു. എം.എ. ബേബി, കേന്ദ്രത്തിന് നൽകാനുദ്ദേശിക്കുന്ന കത്തിന്റെയും ഉള്ളടക്കം ഡി. രാജയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

കത്ത് സിപിഐയുടെ ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചചെയ്യും. ഇതുസംബന്ധിച്ച യോഗം ഉടൻ ചേരാനാണ് തീരുമാനം. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ ചർച്ചകളും നടന്നു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എ.കെ.ജി. സെന്ററിൽ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും ഉൾപ്പെടെ നേതൃത്വം പങ്കെടുത്തുള്ള അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗവും ചേരുകയുണ്ടായി.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ യുഡിഎസ്എഫ് ഇന്ന് സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. കെഎസ്‌യുവും എംഎസ്എഫും സംയുക്തമായി ആഹ്വാനം ചെയ്ത ബന്ദിൽ യൂണിവേഴ്സിറ്റി പരീക്ഷകളും പൊതു പരീക്ഷകളും ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിക്കെതിരെ ഏകോപിതമായ പോരാട്ടങ്ങളുടെ ഭാഗമായാണ് യുഡിഎസ്എഫ് സമരം സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധം നടക്കും. കൂടാതെ, ഈ മാസം 31-ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tag: PM Shri will write to the Center to cancel the MoU; CPM bows to CPI’s stance

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button