keralaKerala NewsLatest NewsUncategorized
പാലക്കാട് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പൊള്ളപ്പാടം സ്വദേശിയായ വാസുയാണ് ഭാര്യ ഇന്ദിരയെ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുടുംബ തർക്കമാണ് സംഭവം കൊലപാതകത്തിലേക്ക് വഴിമാറാനിടയായത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റം നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് പുലർച്ചെ വാസു ഭാര്യയെ ആക്രമിച്ചത്. തുടർന്ന്, അയാൾ തന്നെയാണ് നാട്ടുകാരെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയതായി അറിയിച്ചത്.
വാസുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയ ശേഷം കുഴൽമന്തം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഉടൻ തന്നെ തെളിവെടുപ്പ് നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
Tag: Palakkad husband stabs wife to death



