indiaLatest NewsNationalNews
ചെന്നൈയിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു

ചെന്നൈയിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ശിവകുമാർ എന്നായാളാണ് പിടിയിലായത്. പള്ളിക്കരണിയിലായിരുന്നു സംഭവം. ഇയാളുടെ ബൈക്ക് ടാക്സിയും പൊലീസ് പിടിച്ചെടുത്തു.
തിങ്കൾ രാത്രി 22 കാരിയായ യുവതി സുഹൃത്തിനെ കാണാൻ വൈകിട്ട് ബൈക്ക് ടാക്സി ബുക്ക് ചെയ്തിരുന്നു. തിരികെ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വിജനമായ വഴിയിൽ എത്തിയപ്പോൾ ശിവകുമാർ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ശേഷം വീട്ടിനു സമീപം ഇറക്കിവിട്ടു. സംഭവം യുവതി ഭർത്താവിനെ അറിയിച്ച ശേഷം പൊലീസിനു പരാതി നൽകുകയായിരുന്നു.
Tag: Woman sexually assaulted by bike taxi driver in Chennai



