keralaKerala NewsLatest NewsUncategorized

എലപ്പുള്ളി ബ്രൂവറി വിവാദം; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

എലപ്പുള്ളിയിലെ ഒയാസിസ് കമ്പനിക്ക് കെട്ടിടനിർമാണത്തിനായി വെള്ളം നൽകാൻ സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് ഉപരോധം സംഘടിപ്പിച്ചു. വാളയാർ–കോറയാർ പുഴകളിൽ നിന്നാണ് കമ്പനിക്ക് വെള്ളം നൽകാനുള്ള അനുമതി പഞ്ചായത്ത് നൽകിയത്. പുഴകളെ ആശ്രയിക്കുന്ന കർഷകരുടെ താൽപര്യങ്ങൾ അവഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് കോൺഗ്രസ് ആരോപിച്ചു. പഞ്ചായത്തിനകത്തേക്ക് ജീവനക്കാരെയും ജനപ്രതിനിധികളെയും പ്രവേശിപ്പിക്കില്ലെന്ന മുന്നറിയിപ്പും പ്രതിഷേധക്കാർ നൽകി.
കമ്പനിക്ക് നൽകിയ വെള്ളം എടുക്കാനുള്ള അനുമതി ഉടൻ റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോരയാർ പുഴയ്ക്കു സമീപം താമസിക്കുന്ന നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു.

കോൺഗ്രസ്, ബിജെപി അംഗങ്ങളുടെ എതിർപ്പുകൾ അവഗണിച്ചാണ് പഞ്ചായത്ത് ഭരണസമിതി വോട്ടെടുപ്പിലൂടെ തീരുമാനം എടുത്തത്. രണ്ട് സ്വതന്ത്രരെ ഉൾപ്പെടെ ഒമ്പത് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. കെട്ടിടനിർമാണത്തിനാവശ്യമായ മുഴുവൻ വെള്ളവും വാളയാർ–കോറയാർ പുഴകളിൽ നിന്നു നൽകാനായിരുന്നു തീരുമാനം. കൃഷിക്കും കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്ന പുഴയിൽ നിന്നു കമ്പനിക്ക് വെള്ളം അനുവദിക്കുന്നത് തെറ്റാണെന്ന് കോൺഗ്രസും ബിജെപിയും വാദിച്ചെങ്കിലും, ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അനുമതി നൽകി.

എലപ്പുള്ളിയിൽ ബ്രൂവറി നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ശക്തമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. പ്രതിപക്ഷത്തോടൊപ്പം എൽഡിഎഫിലെ ഘടകകക്ഷികളും പദ്ധതിയെതിരെ നിലപാട് എടുത്തിരുന്നു. കൃഷിയെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്ന പദ്ധതികൾ സംസ്ഥാന താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നായിരുന്നു പ്രധാന വിമർശനം. ജനങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ പദ്ധതികൾ മുന്നോട്ട് വരുമ്പോൾ അവ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും വേണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയലിൽ ആവശ്യപ്പെട്ടിരുന്നു.

Tag: Elappully Brewery controversy; Congress strongly protests

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button