keralaKerala NewsLatest NewsUncategorized

പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധങ്ങൾ അതിരുകടന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധങ്ങൾ അതിരുകടന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇത് സിപിഐയും സിപിഎമ്മും തമ്മിലുള്ള ആന്തരിക വിഷയമാണെന്നും ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഇടപെടുമ്പോൾ നേതാക്കൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളുടെ പ്രസ്താവനകൾ വേദനിപ്പിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

“ഒരു വിഷയത്തിൽ ഘടകകക്ഷികൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനകൾ പ്രതികരിക്കുമ്പോൾ, അവരുടെ നിലപാടുകളും പ്രയോഗിക്കുന്ന വാക്കുകളും കൂടുതൽ പക്വതയോടെ ആകണം. ആരെയും വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതാണ്,” ശിവൻകുട്ടി വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ വേദന ഉളവാക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് നിരാശാജനകമാണെന്നും വാക്കുകളുടെ തിരഞ്ഞെടുപ്പിൽ കൂടുതൽ ഉത്തരവാദിത്തം പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോയാൽ വിദ്യാഭ്യാസമന്ത്രിയെ തെരുവിൽ നേരിടുമെന്നും എഐഎസ്എഫ് മുമ്പ് പ്രസ്താവിച്ചിരുന്നു.

Tag: Minister V. Sivankutty says AISF and AIYF protests over PM Shri scheme have gone too far

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button