keralaKerala NewsLatest NewsUncategorized

ഗവേഷക വിദ്യാർത്ഥിനിയെ അപമാനിച്ച കേസ്; റാപ്പർ വേടന് മുൻകൂർ ജാമ്യ വ്യവസ്ഥയിൽ ഇളവ്

ഗവേഷക വിദ്യാർത്ഥിനിയെ അപമാനിച്ച കേസിൽ റാപ്പർ വേടന് ലഭിച്ച മുൻകൂർ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ഹൈക്കോടതി. സംസ്ഥാനത്തിനകത്ത് നിന്ന് പുറത്ത് പോകാൻ പാടില്ലെന്ന എറണാകുളം സെഷൻസ് കോടതിയുടെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള അഞ്ച് വിദേശരാജ്യങ്ങളിലേക്ക് പോകാനുള്ള അനുമതി തേടിയാണ് വേടൻ കോടതിയെ സമീപിച്ചത്.

അതേസമയം, കേസിൽ പരാതിക്കാരി നൽകിയ നോട്ടീസ് പിൻവലിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. പരാതിക്കാരിയെ ഹാജരാക്കേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ വിവരങ്ങൾ പുറത്തുപോകാതിരിക്കാനായി നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സി. പ്രതീപ്പ് കുമാർ പൊലീസിൽ നിന്ന് വിശദീകരണം തേടിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്‌ക്ക് മുമ്പാകെ മൊഴി നൽകണമെന്നായിരുന്നു യുവതിക്ക് നൽകിയ നോട്ടീസ്. എന്നാൽ ഇന്ന് കേസ് പരിഗണിക്കുമ്പോൾ നോട്ടീസ് പിൻവലിച്ചതായും യുവതി ഹാജരാകേണ്ടതില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെ ഹരജിയിൽ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു.

Tag: Rapper Vedan’s anticipatory bail condition relaxed in case of insulting research student

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button