indiaLatest NewsNationalNews

പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതി അറസ്റ്റിൽ

ബെം​ഗളൂരു ചിക്കമഗളൂരുവിൽ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭവിത് (26) എന്നയാളെയാണ് ജയാപുര പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊപ്പ താലൂക്കിലെ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ്യാപികയായ 25-കാരിക്കാണ് ആക്രമണം ഉണ്ടായത്. സ്കൂളിൽ നിന്നു വീട്ടിലേക്കു നടന്നു വരുമ്പോഴായിരുന്നു സംഭവം. ബന്ധുവായ ഭവിത് അധ്യാപികയെ പലവട്ടം ഫോൺ വഴി ശല്യം ചെയ്തതോടെ അവർ നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഭവിത്, സ്കൂൾ വഴിയിലൊളിച്ചു കാത്തുനിന്ന് അധ്യാപികയെ ആക്രമിച്ചു.

അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു മർദ്ദിച്ച ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. മണിക്കൂറുകൾക്ക് ശേഷം നാട്ടുകാർ അധ്യാപികയെ അവശനിലയിൽ കണ്ടെത്തി പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ ചോദ്യംചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Tag: Teacher stripped naked, tied to a tree and beaten for rejecting a romantic proposal; accused arrested

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button