കാമുകിയുടെ ഏഴുവയസുകാരി മകളെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ; ‘ബന്ധത്തിന് കുട്ടി തടസമായിരുന്നു’ എന്നാരോപിച്ച് ക്രൂരത

കാമുകിയുടെ ഏഴുവയസുകാരിയായ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 26 കാരനായ ദർശൻ കുമാർ യാദവിനെ കുമ്പളഗുഡു പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുമായുള്ള ബന്ധത്തിന് കുഞ്ഞ് തടസമുണ്ടാക്കുന്നുവെന്നാരോപിച്ചായിരുന്നു ക്രൂരത. രാമസാന്ദ്രയിലെ സർക്കാർ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന സിരി എസ്. എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ബിസിനസ് ഡെവലപ്മെന്റ് ഓഫീസറായി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മ ശിൽപയോടും വളർത്തമ്മയോടുമൊപ്പമായിരുന്നു സിരിയുടെ താമസം. വളർത്തമ്മയുടെ മരണം കഴിഞ്ഞ് ശിൽപയും മകളും വീടിൽ ഒറ്റയ്ക്കായതോടെ ദർശൻ സ്ഥിരമായി അവരോടൊപ്പം സമയം ചെലവഴിക്കാറുണ്ടായിരുന്നു.
ശിൽപയുമായി പ്രണയബന്ധത്തിലായിരുന്ന ദർശൻ, സിരിയെ ബോർഡിങ്ങ് സ്കൂളിൽ ചേർക്കാൻ ആവശ്യപ്പെട്ടെങ്കിലും ശിൽപ അതിന് സമ്മതിച്ചില്ല. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകുകയും ദർശൻ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. പലവട്ടം ശിൽപയെയും മകളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
ഒക്ടോബർ 23-ന് ദർശൻ ശിൽപയുടെ വീട്ടിൽ രാത്രി തങ്ങിയിരുന്നു. പിറ്റേ ദിവസം ശിൽപ ജോലിക്ക് പോയതിനെത്തുടർന്ന്, സിരിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരത്തോടെ ശിൽപയ്ക്ക് ദർശൻ ഫോൺ ചെയ്ത് “ഉടൻ വീട്ടിൽ വരണം” എന്ന് അറിയിച്ചതായാണ് മൊഴി. അതിനിടെ ഫോൺ വഴിയിലൂടെ മകളുടെ കരച്ചിൽ കേട്ടതായും ശിൽപ പൊലീസിനോട് പറഞ്ഞു. വീട്ടിലെത്തിയ ശിൽപയെ ദർശൻ ആക്രമിച്ച് മുറിയിൽ പൂട്ടിയിട്ടു. രക്ഷപെട്ട് പുറത്തുകടന്ന ശിൽപയ്ക്ക് രക്തക്കുളത്തിൽ മകളുടെ മൃതദേഹം കിടക്കുന്ന കാഴ്ചയായിരുന്നു കാണാനായ
ത്.
കുഞ്ഞിന്റെ തല പലവട്ടം നിലത്തിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു. കൊലപാതകത്തിന് ശേഷം ദർശൻ ഒളിവിൽ പോയെങ്കിലും, പൊലീസ് തിങ്കളാഴ്ച ഇയാളെ പിടികൂടി. ഇൻസ്റ്റഗ്രാം വഴി നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതായും, ശിൽപയുമായി ബന്ധം തകരാനിടയായതോടെ ദർശൻ പ്രതികാരമെന്ന നിലയിൽ കൊലപാതകത്തിലേക്ക് നീങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി.
Tag: Man arrested for brutally murdering girlfriend’s seven-year-old daughter



