keralaKerala NewsLatest News

സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് തുടക്കം; ആദ്യ ഫോം ഗവർണർക്ക്

രാഷ്ട്രീയ പാർട്ടികളുടെ കടുത്ത എതിർപ്പുകൾക്കിടയിലും സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) നടപടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കമിട്ടു. ആദ്യ എന്യൂമറേഷൻ ഫോം ഗവർണർ ആർ. രാജേന്ദ്ര അർളേക്കർക്ക് നൽകി. ബൂത്ത് ലെവൽ ഓഫീസർ ജെ. ബേനസീറും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറും ചേർന്നാണ് രാജ്ഭവനിൽ ഗവർണർക്ക് ഫോം കൈമാറിയത്.

എസ്‌ഐആർ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എസ്‌ഐആർ ആരംഭിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ശക്തമായി എതിർത്തിരുന്നു.

പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തി നടത്തുന്ന വിവരശേഖരണം (എന്യൂമറേഷൻ) നവംബർ 4 മുതൽ ഡിസംബർ 4 വരെ നീളും. പ്രാഥമിക വോട്ടർ പട്ടിക ഡിസംബർ 9ന് പ്രസിദ്ധീകരിക്കും. തുടർന്ന് ഡിസംബർ 9 മുതൽ 2026 ജനുവരി 31 വരെ ഹിയറിംഗും പരിശോധനയും നടത്തും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 7ന് പുറത്തിറങ്ങും.

ഈ വർഷം ഒക്ടോബർ 27 വരെ നിലവിലുണ്ടായിരുന്ന പട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാർക്കും എന്യൂമറേഷൻ ഫോം നൽകും. ബൂത്ത് ലെവൽ ഓഫീസർ മൂന്ന് ദിവസത്തിനകം വീട്ടിലെത്തി ഫോം കൈമാറും. ഈ ഘട്ടത്തിൽ വോട്ടർമാർക്ക് രേഖകൾ സമർപ്പിക്കേണ്ടതില്ല. എന്നാൽ, 2002ൽ നടന്ന അവസാന എസ്‌ഐആറിനോടൊപ്പംപോലെ തന്നെ, പിന്നീട് വോട്ടർ പേരോ ബന്ധുവിന്റെ പേരോ സംബന്ധിച്ച സ്ഥിരീകരണ രേഖകൾ സമർപ്പിക്കേണ്ടതുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

Tag: Comprehensive voter list revision begins in the state; first form to the Governor

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button