keralaKerala NewsLatest News

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആശാ പ്രവർത്തകർ; ഇനി ജില്ലകളിൽ സമര പ്രവർത്തനങ്ങൾ

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആശാ പ്രവർത്തകർ ധാരണയിലെത്തി. സമര രീതി മാറ്റി ഇനി ജില്ലകളിലേക്കാണ് സമര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക. സർക്കാരിന്റെ പുതിയ പ്രഖ്യാപനം സമരത്തിന്റെ ഭാഗിക വിജയമായി ആശാ സമരസമിതി വിലയിരുത്തി. സമരനേതാവ് എം. എ. ബിന്ദു അറിയിച്ചു പോലെ, ഇന്ന് രാത്രി എട്ടരയ്ക്ക് സമരവുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം ഉണ്ടാകും. സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം അതിനുശേഷം അറിയിക്കും.

ഫെബ്രുവരി 10ന് ആരംഭിച്ച സമരം ഇന്ന് 266ാം ദിവസത്തിലാണ് അവസാനിക്കാൻ പോകുന്നത്. നാളെ സമരപ്രതിജ്ഞ റാലിയോടെ സമരത്തിന് സമാപനം കുറിക്കും. റാപ്പകൽ സമരം അവസാനിപ്പിച്ച് ജില്ലാതല കേന്ദ്രങ്ങളിലേക്ക് സമരം മാറ്റാനും സമരസമിതി തീരുമാനിച്ചു. ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ വിവിധ രീതികളിലുള്ള സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപിച്ച 1,000 രൂപയുടെ ഓണറേറിയം വർധനയെ സമരസമിതി ഭാഗിക വിജയമായി കാണുന്നുണ്ടെങ്കിലും, ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റിയിട്ടില്ലെന്ന വിലയിരുത്തലാണ് മുന്നോട്ടുവച്ചത്. നിലവിലെ വർധന ‘തുച്ഛമായത്’ ആണെന്നും 21,000 രൂപയാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

Tag: ASHA activists to end day-night strike in front of Secretariat; Now strike activities in districts

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button