keralaKerala NewsLatest News

പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി ഉപസമിതി; ‘വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസാധാരണമല്ല’ എന്നും എംഎ ബേബി

പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി ഉപസമിതി പരിശോധിക്കുമെന്നും, അതുമായി ബന്ധപ്പെട്ട തീരുമാനം വരുന്നതുവരെ എല്ലാ തുടർനടപടികളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി വ്യക്തമാക്കി. വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസാധാരണമല്ലെന്നും, സംസ്ഥാന നേതൃത്വത്തിന് ആവശ്യമായ പിന്തുണ നൽകുമെന്ന് താൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി ദുർബലമാകുമെന്ന തരത്തിലുള്ള ചില മാധ്യമ റിപ്പോർട്ടുകൾ യാഥാർത്ഥ്യമില്ലാത്തതാണെന്നും എം. എ. ബേബി വ്യക്തമാക്കി. കേരളത്തിലെ നേതൃത്വമാണ് ഈ വിഷയത്തിൽ അതീവ പക്വതയോടെ പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. ചില സാഹചര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, എന്നാൽ അത് ഇരു പക്ഷവും സഹജമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന നേതൃത്വത്തിൽ ജാഗ്രതക്കുറവുണ്ടായോ എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന് എം. എ. ബേബി പറഞ്ഞു. നയം മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെയാണ് പിന്നീട് അതിനെക്കുറിച്ച് വ്യക്തത വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ വിഷയത്തിൽ പോളിറ്റ് ബ്യൂറോ ഇതുവരെ വിശദമായ ചർച്ച നടത്തിയിട്ടില്ലെന്നും, അതിനായി പിബി യോഗം ഉടൻ ചേരാനിരിക്കുകയാണെന്നും എം. എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.

Tag: Sub-committee to clarify PM Shri issue; MA Baby says ‘it is not unusual for me to directly intervene in the matter

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button