BusinessecnomykeralaKerala NewsLatest News

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് ₹90,400 കടന്നു, ഇന്ന് കൂടിയത് 2 തവണ

തുടർച്ചയായി കുറവിന് പിന്നാലെ സ്വർണവില വീണ്ടും കുതിപ്പിലാണ്. ഇന്ന് (ഒക്ടോബർ 31) രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയാണ് വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലും വില വർധന തുടരുകയാണ്. ട്രോയ് ഔൺസിന് സ്വർണവില വീണ്ടും 4,000 ഡോളർ കടന്ന് 4,023.72 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് ഗ്രാമിന് ₹165 രൂപയും പവന് ₹1,320 രൂപയുമാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ പവൻ വില ₹90,400, ഗ്രാമിന് ₹11,300 ആയി. രാവിലേ 110 രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂട്ടിയത് — അതിനനുസരിച്ച് പവൻ വില രാവിലേ ₹880, ഉച്ചക്ക് ₹440 കൂടി.

18 കാരറ്റ് സ്വർണത്തിനും വർധന രേഖപ്പെടുത്തി; ഗ്രാമിന് ₹45 കൂടി ₹9,290 ആയി. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.43% ഉയർന്ന് 4,023 ഡോളറായപ്പോൾ, യു.എസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.37% വർധിച്ച് ₹4,030.65 ഡോളർ എന്ന നിലയിലെത്തി.

ഇന്നലെയും സ്വർണവിലയിൽ ചെറിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയിരുന്നു. രാവിലെ കുറവുണ്ടായെങ്കിലും ഉച്ചയോടെ ഗ്രാമിന് ₹90 രൂപയും പവന് ₹720 രൂപയുമാണ് വർധിച്ചത്. അന്ന് പവൻ വില ₹89,080 ആയിരുന്നു.

ഈ മാസം 17നാണ് സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കായ ₹97,360 പവന് എന്ന റെക്കോർഡ് തൊട്ടത്. പിന്നീട് വിപണിയിൽ തുടർച്ചയായ ഇടിവും ചാഞ്ചാട്ടവുമാണ് അനുഭവപ്പെട്ടത്.

Tag: Gold prices surge again; Pawan crosses ₹90400, up 2 times today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button