
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യർ ആശുപത്രി വിട്ടു. സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അയ്യർ ഇപ്പോൾ ആശുപത്രി വിട്ടെങ്കിലും ഉടൻ ഇന്ത്യയിലേക്ക് മടങ്ങില്ല എന്ന് ബിസിസിഐ ഉദ്യോഗസ്ഥർ അറിയിച്ചു.
പരിക്കിന്റെ സ്വഭാവത്തെയും ചികിത്സാ നടപടികളെയും കുറിച്ച് ബിസിസിഐ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഒക്ടോബർ 25-നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീൽഡിംഗിനിടയിൽ അയ്യർക്ക് പരിക്കേറ്റത്. താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായതായി ആദ്യഘട്ട റിപ്പോർട്ടുകൾ സൂചിപ്പിച്ചതോടെ ക്രിക്കറ്റ് ആരാധകരിൽ ആശങ്കയുണ്ടായി.
എന്നാൽ, സമയോചിതമായ ചികിത്സയിലൂടെ താരത്തിന്റെ നില വേഗത്തിൽ മെച്ചപ്പെട്ടതായാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. ഇപ്പോൾ അദ്ദേഹത്തിന് വിശ്രമവും നിരീക്ഷണവും ശുപാർശ ചെയ്തിരിക്കുകയാണ്.
Tag: Indian player Shreyas Iyer leaves hospital; will continue in Sydney



