keralaKerala NewsLatest NewsLocal News
മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവം; 7 കുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ 7 കുട്ടികളെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹർഷിദിനെയാണ്ണ് സഹപാഠികൾ മർദ്ദിച്ചത്. ഈ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
പരിക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കു വെച്ചതിലെ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
Tag: Malappuram: 7 children sent to juvenile home after 9th grade student beaten by classmates



