കൊല്ലത്ത് മൈലം, പട്ടാഴി വടക്കേക്കര പഞ്ചായത്തുകൾ കണ്ടെയ്ന്‍മെന്റ് സോണാക്കി.

കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മൈലം പഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്റ്‌മെന്റ് സോണാണ്. പുനലൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കലയനാട്, ഗ്രേസിങ്‌ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചു. ജില്ലയില്‍ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ആണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഒറ്റയക്ക നമ്പറുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് അനുമതി. ഇരട്ടയക്ക വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ നിരത്തിലിറക്കാനാണ് അനുമതി. കൊല്ലം ജില്ലയില്‍ ശനിയാഴ്ച 80 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 63 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രോഗബാധിതരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്.