
മെസ്സി കേരളത്തില്‍ വരുമെന്ന് എത്തുമെന്നുറപ്പിച്ച് കായികമന്ത്രി. 2 ദിവസം മുമ്പ് അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നുവെന്നും മാർച്ചിൽ മെസി കേരളത്തിലേക്ക് എത്തുമെന്നും മന്ത്രി വി അബ്ദു റഹ്മാൻ പറഞ്ഞു. കളി നടക്കേണ്ടത് നവംബറിൽ ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, മെസി വരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്.
ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്, സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
Tag: Messi will arrive! In March; Sports Minister says he received an e-mail message



