ശബരിമല സ്വർണക്കവർച്ച: 2024-ലെ ദേവസ്വം ഉത്തരവിലും ‘ചെമ്പ്’ പരാമർശം; നിർണായക വിവരം പുറത്ത്
പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിനായി നൽകാമെന്ന്

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവന്നു. 2024-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ ഒരു ഉത്തരവിലും സ്വർണം പൂശിയ പാളികൾ ‘ചെമ്പ്’ ആണെന്ന പരാമർശമുണ്ട് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സ്വർണം പൂശുന്നതിന് കരാർ എടുത്ത ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജോലി നൽകിക്കൊണ്ട് ദേവസ്വം സെക്രട്ടറി 2024-ൽ ഇറക്കിയ ഉത്തരവിലാണ് ഈ പരാമർശമുള്ളത്. “പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിനായി നൽകാമെന്ന്” ഈ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സ്വർണം പൂശാനായി ചെമ്പിന്റെ പാളികളാണ് ഉപയോഗിച്ചിരുന്നത് എന്നതിലേക്കാണ് ഈ രേഖ വിരൽചൂണ്ടുന്നത്.
സ്വർണക്കവർച്ചാ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഈ 2024-ലെ ഔദ്യോഗിക ഉത്തരവിന്റെ പകർപ്പ് കേസിൽ ഏറെ നിർണായകമായേക്കും.
tag: Sabarimala gold heist: ‘Copper’ mentioned in 2024 Devaswom order; crucial information revealed
				


