CrimeKerala NewsLatest News

തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19കാരിയെ തീകൊളുത്തി കൊന്ന സംഭവം;പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 19 വയസ്സുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ സുപ്രധാന വിധി. കേസിൽ പ്രതിയായ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി.

2019-ൽ തിരുവല്ല ടൗണിൽ നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത് ചുമത്ര സ്വദേശിനി കവിത ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ എല്ലാ തെളിവുകളും നിർണ്ണായകമായി. പ്രത്യേകിച്ച്, ചികിത്സയിലിരിക്കെ കവിത നൽകിയ മരണമൊഴി കേസിൽ വഴിത്തിരിവായി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കവിതയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ശിക്ഷാവിധി മറ്റന്നാൾ പ്രസ്താവിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

കവിത പഠിച്ചിരുന്ന റേഡിയോളജി സ്ഥാപനത്തിന്റെ മുന്നിലെത്തിയ അജിൻ റെജി മാത്യു, കത്തികൊണ്ട് കുത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കവിത ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അന്ന് തന്നെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.

tag: 19-year-old girl set ablaze for rejecting love proposal in Thiruvalla The court found the accused guilty.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button